ദേശീയം

നജീബ് അഹമ്മദിന് പിന്നാലെ ജെഎന്‍യുവില്‍ നിന്ന് വീണ്ടും തിരോധാനം; പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നജീബ് അഹമ്മദിന്റെ തിരോധാനത്തിന്റെ അലയൊലികള്‍ ജെഎന്‍യുവില്‍ നിന്ന് മാറിയിട്ടില്ല.പുതിയ തിരോധനാത്തിന്റെ വാര്‍ത്തകളാണ് ജെഎന്‍യുവില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. മുകുള്‍ ജെയിന്‍ എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ കാണാതായതായി പൊലീസ് അറിയിച്ചു. ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിയായ 26കാരനെ ജനുവരി എട്ടു മുതല്‍ കാണാതായി എന്നാണ് പൊലീസ് പറയുന്നത്. 

എട്ടാം തീയതി വൈകുന്നേരം മുകുളിനെ കാണാതായി എന്നുള്ള പരാതി ലഭിച്ചു. വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാകാം തിരോധാനമെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

2016 ഒക്ടോബര്‍ 15നാണ് നജീബിനെ യൂണിവേഴ്‌സിറ്റിയിലെ മാഹി മാണ്ടവി ഹോസ്റ്റലില്‍ നിന്ന് കാണാതായത്. എബിവിപിയുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനത്തില്‍ എബിവിപിക്ക് പങ്കുണ്ടെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും