ദേശീയം

സുപ്രീംകോടതിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ജഡ്ജിമാരെ പിന്തുണച്ച് യശ്വന്ത് സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെയുളള പരാതിയുമായി ജനങ്ങളെ സമീപിച്ച ജഡ്ജിമാരുടെ നിലപാടിന് ഉറച്ച പിന്തുണ നല്‍കുന്നതായും യശ്വന്ത് സിന്‍ഹ ട്വിറ്ററിലുടെ അറിയിച്ചു.

ജഡ്ജിമാരെ വിമര്‍ശിക്കുന്നതിന് പകരം അവര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനാകണം ജനം ശ്രമിക്കേണ്ടത്. ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.ദേശീയ താല്പര്യം അപകടാവസ്ഥയിലാകുമ്പോള്‍ അത് നിയമവാഴ്ചയെയും ബാധിക്കും. രാജ്യത്തെ ഉന്നത നീതി പീഠം സമരസപ്പെടുന്നത് ജനാധിപത്യത്തെ അപകടാവസ്ഥയിലേക്ക് നയിക്കുമെന്നും യശ്വന്ത് സിന്‍ഹ മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ