ദേശീയം

15 വയസുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി

സമകാലിക മലയാളം ഡെസ്ക്

രിയാനയില്‍ 15 വയസുള്ള ദളിത് പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം വികൃതമാക്കി. കുരുക്ഷേത്രയില്‍ നിന്ന് ജനുവരി ഒന്‍പത് മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബുധകേദ ഗ്രാമത്തിന് അടുത്തുള്ള രജ്‌വഹയില്‍ നിന്നാണ് അര്‍ദ്ധ നഗ്നയായ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പെണ്‍കുട്ടി വളരെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിന്ദ് ജില്ലയില്‍ നിന്ന് കൊണാതായ പെണ്‍കുട്ടി പീഡിപ്പിച്ച് കൊന്നതിന് ശേഷം കനാലില്‍ തള്ളുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മാരകമായ മുറിവുകളാണ് ഏറ്റിരിക്കുന്നതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്റ്റര്‍ പറഞ്ഞു. 

സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കൂര്‍ത്ത ആയുധം കൊണ്ട് വികൃതമാക്കിയിട്ടുണ്ടെന്നും ഡോക്റ്റര്‍ വ്യക്തമാക്കി. ഒന്നില്‍ അധികം പേര്‍ കുട്ടിയെ പീഡിപ്പിച്ചു. സ്വകാര്യ ഭാഗത്ത് കൂര്‍ത്ത എന്തോ വസ്തു കയറ്റുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിരവധി മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. 

കുരുക്ഷേത്രയിലെ ത്സന്‍സ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി വളരെ ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്‍പതിന് ട്യൂഷന് പോയപ്പോഴാണ് കാണാതാകുന്നത്. അതേ സമയം നാട്ടില്‍ നിന്ന് കാണാതായ ആണ്‍കുട്ടിയെ ആണ് എല്ലാവരും സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ