ദേശീയം

രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവട് വെച്ച് കമല്‍ ; ഈ മാസം 26 മുതല്‍ സംസ്ഥാന പര്യടനത്തിന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ :  തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അടുച്ച ചുവടുവെച്ച് നടന്‍ കമല്‍ഹാസന്‍. ഈ മാസം 26 മുതല്‍ തമിഴ്‌നാട് പര്യടനം നടത്തുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് തമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

തമിഴ് വാരികയായ ആനന്ദവികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ഹാസന്‍ അറിയിച്ചു. പര്യടനത്തില്‍ ജനങ്ങളുമായി സംവദിക്കുന്ന താന്‍, എടപ്പാടി പളനിസാമി സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ ജനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 

നേരത്തെ തന്റെ 63 ആം ജന്മദിനത്തില്‍ കമല്‍ഹാസന്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമുള്ള കാര്യവും കമല്‍ വെളിപ്പെടുത്തിയിരുന്നു. ആനന്ദവികടനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രജനീകാന്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടെന്ന് കമല്‍ സൂചിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു