ദേശീയം

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റിലായി; ഇവരുടെ വീട്ടില്‍ നിന്ന് വേറെയും അഞ്ച് കുട്ടികളെ കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ വീട്ടില്‍ നിന്ന് വേറെയും അഞ്ച് കുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിവില്‍ ആശുപത്രിയില്‍ നിന്നാണ് ദമ്പതികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് വേറെയും കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു.

ദമ്പതികളായ ഗുഡിയ സോനു രാജ്ബാര്‍, സോനു പരശുറാം എന്നിവര്‍ക്കൊപ്പം ഇവരുടെ ബന്ധുവായ വിജയ് കൈലാഷ് ശ്രീവാസ്തവ് എന്നിവരാണ് പൊലീസ് പിടിയിലായത്. 'പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അഞ്ച് കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഗുഡിയ തന്റെ അമ്മയാണ് എന്ന് പറഞ്ഞത്'- താനെ പൊലീസ് ജോയിന്റ് കമ്മിഷണര്‍ ആയ മധുകര്‍ പാണ്ഡെ പറഞ്ഞു.

ഹോസ്പിറ്റലിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നും മധുകര്‍ പാണ്ഡെ പറഞ്ഞു. പിങ്ക് നിറത്തിലുള്ള സാരി ധരിച്ചെത്തിയ സ്ത്രീ നവജാത ശിശുവിനെയും എടുത്തുകൊണ്ട് കടന്നു കളയുന്ന ദൃശ്യങ്ങളുള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. സ്ത്രീക്കൊപ്പം ഏകദേശം പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി താനെ റയില്‍വേ സ്‌റ്റേഷനിലേക്കാണ് പോയത്.

ഇവര്‍ ഇറങ്ങാന്‍ സാധ്യതയുള്ള നിരവധി സ്‌റ്റേഷനുകളിലെ കാമറ നിരീക്ഷിക്കുക എന്ന ദൗത്യമാണ് പിന്നീട് പൊലീസുകാര്‍ ഏറ്റെടുത്തത്. ഇവര്‍ കയറിയ അംബര്‍നാഥ്- സിഎസ്എംടി ട്രെയില്‍ കല്യാണില്‍ എത്തിയപ്പോള്‍ തന്നെ പൊലീസിന്റെ പിടിയിലായി. 

നവജാതശിശുവിനെ അടുത്തദിവസം തന്നെ പൊലീസ് അമ്മയ്ക്ക് കൈമാറി. മറ്റ് കുട്ടികളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്