ദേശീയം

ഇസ്രായേല്‍ പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണ് ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണ് ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അലി ഷാബിര്‍. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടമായ മുസ്‌ലിം വിരുദ്ധ നിയമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. 

അപേക്ഷാ നടപടികളെല്ലാം പൂര്‍ത്തിയാക്കി ഹജ് യാത്രയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന 1.75 ലക്ഷം ഹാജിമാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രഖ്യാപനം. മുസ്‌ലിം ന്യൂനപക്ഷത്തിനുവേണ്ടി പണം ചിലവഴിക്കാന്‍ എന്‍ഡിഎയ്ക്ക് ഒരു താല്‍പര്യവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹജ് സബ്‌സിഡി നിര്‍ത്താലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷി മുസ്‌ലിം ലീഗും നടപടിക്ക് എതിരായാണ് നിലയിറുപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ നിന്നും മുഹമ്മദ് അലി ഷാബീറും കേന്ദ്ര നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഹജ് സബ്‌സിഡി നിര്‍ത്തലാക്കി ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക മാറ്റിവയ്ക്കാതനാണ് സര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി