ദേശീയം

കമല്‍ ചിത്രത്തിലില്ല; രജനി രണ്ടാമത്; തമിഴ്‌നാട് സ്റ്റാലിനൊപ്പമെന്ന് സര്‍വെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ രജനിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ വന്ന സര്‍വെഫലത്തില്‍ രജനിയുടെ പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2021 ലെ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍ മാത്രമാണ് രജനിയുടെ പാര്‍ട്ടി നേടുമെന്നും സര്‍വെ പറയുന്നു. ഇന്ത്യാ ടുഡെ - കാര്‍വി അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പതിനാറ് ശതമാനം വോട്ടുകള്‍ മാത്രമാണ് രജനിയുടെ പാര്‍ട്ടിക്ക് ലഭിക്കുക. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തോടെ വലിയ നേട്ടം ഉണ്ടാകുക ഡിഎംകെയ്ക്ക് ആയിരിക്കും. 130 സീറ്റുകള്‍ ഡിഎംകെയ്ക്ക് ലഭിക്കും. 34 ശതമാനം വേട്ടുകള്‍ നേടി രജനിയുടെ പാര്‍ട്ടിയെക്കാള്‍ ഇരട്ടിവോട്ടുകള്‍ ഡിഎംകെയ്ക്ക് ലഭിക്കും. 

അധികാരത്തിലിരിക്കുന്ന അണ്ണാ ഡിഎംകെയുടെ പ്രതാപകാലം കഴിഞ്ഞുവെന്നും സര്‍വെഫലം വ്യക്തമാക്കുന്നു 26 ശതമാനം വോട്ട് മാത്രമേ അണ്ണാ ഡിഎംകെയ്ക്ക് ലഭിക്കുകയുള്ളുവെന്നും 67 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ഫലം പറയുന്നു.
 
മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ പരിഗണിക്കുന്നത് എംകെ സ്റ്റാലിനെയാണ്. 50 ശതമാനം പേരുടെ പിന്തുണയാണ് സ്റ്റാലിനുള്ളത്. രജനിയെ പിന്തുണയക്കുന്നവരാകട്ടെ വെറും 17 ശതമാനം മാത്രമാണ്. ഒപിഎസിന് 11 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ കമല്‍ഹാസന്‍ 5 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. ടിടിവി ദിനകരനെ പിന്തുണയ്ക്കുന്നവര്‍ വെറും മൂന്ന് ശതമാനം പേരാണ്. 

എന്നാല്‍ ഈ അഭിപ്രായ സര്‍വെയെ എഐഎഡിഎംകെ തള്ളി. ഇത് ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ഇതിന് ആരും കാര്യമായി കാണുന്നില്ലെന്നുമായിരുന്നു അണ്ണാഡിഎംകെ നേതാക്കളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്