ദേശീയം

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പു തിയതിയായി; വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ആണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മേഘാലയയിലും നാഗാലാന്‍ഡിലും 27ന് വോട്ടെടുപ്പു നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര നിയമസഭകളില്‍ 60 സീറ്റു വീതമാണുള്ളത്. മൂന്നു സംസ്ഥാനങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യ്ന്ത്രങ്ങള്‍ ഉപയോഗിച്ചാവും വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും വോ്ടു രശീതിയും നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എകെ ജോതി പറഞ്ഞു. 

ഒരു സ്ഥാനാര്‍ഥിക്ക് ഇരുപതു ലക്ഷംരൂപയായിരിക്കും പരമാവധി ചെലവഴിക്കാനാവുക. ചെലവു നിരീക്ഷണത്തിനായി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം