ദേശീയം

സുപ്രീം കോടതി പ്രതിസന്ധി: പരിഹാരം ഇന്നുണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നു നടക്കാന്‍ സാധ്യത. ജസ്റ്റിസ് ജെ ചലമേശ്വര്‍ പനി കാരണം വിശ്രമത്തിലായതിനാല്‍ ബുധനാഴ്ച്ച വൈകിട്ട് നിശ്ചയിച്ച ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ച നടന്നില്ല. പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമൊന്നും ഉയര്‍ന്നിട്ടില്ലെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.അതേസമയം ജെ ചെലമേശ്വറുമായി ചീഫ് ജസ്റ്റ്ിസ് ഇന്ന് ചര്‍്ച്ച നടത്തിയേക്കും. ഇന്നലെ മറ്റു ജഡ്ജിമാരുമായി ദീപക് മിശ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഗെഗൊയ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ദില്ലി ഹൈക്കോടതി മാതൃകയില്‍ കേസുകള്‍ ആര്‍ക്ക് കൈമാറുന്നു എന്നത് സുതാര്യമായി വെളിപ്പെടുത്തണം എന്ന നിര്‍ദ്ദേശമാണ് ബാര്‍ അസോസിയേഷന്‍ മുന്നോട്ടു വച്ചത്. മെഡിക്കല്‍ കോഴ കേസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ