ദേശീയം

ഇക്കാര്യങ്ങള്‍ മന്‍ കിബാത്തില്‍ പറയുമോ; മോദിക്ക് നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ പരിപാടിയായ മന്‍കിബാത്തിലേക്ക് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടിയതിന് പിന്നാലെ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനുവരി മാസം നടക്കുന്ന മന്‍കിബാത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി അഡ്രസ് ചെയ്യേണ്ടതെന്ന് രാഹുല്‍ പറയുന്നു. 

യുവാക്കള്‍ക്ക് തൊഴില്‍, ഇന്ത്യന്‍ അതിര്‍ത്തിയായ ദോക് ലമില്‍ നിന്ന് ചൈനീസ് സൈന്യത്തെ ഒഴിവാക്കുക. ഹരിയാനയിലെ ബലാത്സംഗത്തിനെതിരെ നടപടി കൈക്കൊള്ളുക എന്നീ കാര്യങ്ങളാണ് പ്രധാനമന്ത്രി ജനങ്ങളോട് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു. ഈ മാസം 28നാണ് രാവിലെ 11 മണിക്കാണ് മോദിയുടെ മന്‍കിബാത്ത്. 

നേരത്തെയും മന്‍ കിബാത്തിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളെ വെറും കേള്‍വിക്കാരാക്കി മാറ്റുകയാണ് മന്‍ കിബാത്ത് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്ന നിലയില്‍ മന്‍കിബാത്ത് പരിഷ്‌ക്കരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു