ദേശീയം

ആത്മഹത്യ ചെയ്യാന്‍ പേര് നല്‍കി 1,908 സ്ത്രീകള്‍; പത്മാവദിനെതിരേ പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പത്മാവദിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നൂറു ആയിരക്കണക്കിന് സ്ത്രീകള്‍ രാജസ്ഥാനില്‍ തെരുവില്‍ ഇറങ്ങി. ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞില്ലെങ്കില്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് നഗരത്തില്‍ നടന്ന മുന്നറിയിപ്പ് മാര്‍ച്ചിലാണ് സ്ത്രീകള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

പത്മാവദിനെതിരെയുള്ള പ്രതിഷേധമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനായി ഇതിനോടകം 1,908 സ്ത്രീകള്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജനുവരി 25 നാണ് പത്മാവദ് റിലീസ് ചെയ്യുന്നത്. സിനിമയെ തടഞ്ഞില്ലെങ്കില്‍ 24 ന് രജ്പുത് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്. 

സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് രാജ്യത്തെ വിവിധ തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെടുമെന്ന ശ്രീ രജ്പുത് കര്‍ണി സേന വക്താവ് വിജേന്ദ്ര സിംഗ് പറഞ്ഞു. ഇതിനോടകം നിരവധി തീയറ്ററുമായി ബന്ധപ്പെട്ടെന്നും അവര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വാക്ക് മറികടന്ന് പത്മാവദ് റിലീസ് ചെയ്താല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുള്ള മുന്നറിയിപ്പും സംഘടന നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്