ദേശീയം

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് പാക് ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; കരുതലോടെയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടായേക്കാമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നുഴഞ്ഞു കയറ്റവും, ആക്രമണവും ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. 

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ കഴിയും വരെ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. പാക് ഏജന്‍സികളുടെ രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണം ഉണ്ടായേക്കാമെന്ന സൂചന ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഭീകരഫണ്ട് മുടങ്ങാതിരിക്കാന്‍ ഇന്ത്യയിലെ പ്രധാന ഭാഗങ്ങളില്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ആക്രമണം നടത്താനാണ് തീവ്രവാദികളുടെ നീക്കം. 

റിപ്പബ്ലിക് ആഘോഷങ്ങള്‍ക്കിടെ ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതിന് പി്ന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും, പൊലീസ് മേധാവികള്‍ക്കും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് മുന്നറിയിപ്പ് സന്ദേശം അയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍