ദേശീയം

കര്‍ണാടകയില്‍ മത്സരം അളളാഹും രാമനും തമ്മിലെന്ന് ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എയും രംഗത്ത്. കര്‍ണാടകയിലെ ബണ്ട് വാള്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അളളാഹും രാമനും തമ്മിലാണെന്ന കര്‍കാല എംഎല്‍എ സുനില്‍കുമാറിന്റെ പ്രസ്താവന വിവാദമായി. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 

കര്‍ണാടകയിലെ ബണ്ട്‌വാള്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അള്ളാഹുവും ശ്രീരാമനുമാണെന്നാണ് സുനില്‍കുമാറിന്റെ വിവാദ പ്രസ്താവന.  ബണ്ട്‌വാള്‍ എം.എല്‍.എ രാമനാഥ് റായിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു സുനില്‍കുമാര്‍. ആറാം തവണയും മണ്ഡലത്തില്‍ നിന്ന് ജയിച്ച തനിക്ക് വിജയം സമ്മാനിച്ചത് അളളാഹുവെന്നായിരുന്നു  റായിയുടെ പ്രസ്താവന.


കര്‍ണാടകയിലെ കല്ലട്കയില്‍ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. ആറ് വര്‍ഷമായി ഈ മണ്ഡലത്തില്‍ ജയിക്കുന്നയാള്‍ പറയുന്നത് അയാളുടെ വിജയത്തിന് പിന്നില്‍ അള്ളാഹുവിന്റെ അനുഗ്രഹമാണെന്നാണ്. അങ്ങനെയാണെങ്കില്‍ ഇത്തവണത്തെ മത്സരം അള്ളാഹുവും ശ്രീരാമനും തമ്മിലായിരിക്കും എം.എല്‍.എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു