ദേശീയം

സന്താന ഉത്പാദനത്തിന് തമിഴ്‌നാട്ടില്‍ തടവുകാരന് അവധി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : സന്താന ഉത്പാദനത്തിനായി തമിഴ്‌നാട്ടില്‍ തടവുകാരന് മദ്രാസ് ഹൈക്കോടതി അവധി അനുവദിച്ചു. പാളയം കോട്ട ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിദ്ധിഖ് അലി എന്ന നാല്‍പ്പതുകാരനാണ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചത്തെ അവധി നല്‍കിയത്. തനിക്ക് കുട്ടി വേണമെന്നും അതിനായി ഭര്‍ത്താവിന് അവധി വേണമെന്നും ചൂണ്ടിക്കാട്ടി 32 കാരിയായ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ എസ് വിമലാദേവി, ടി കൃഷ്ണവല്ലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റേതാണ് വിധി. 

ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയാണ് തടവുകാരന് രണ്ടാഴ്ച അവധി നല്‍കാന്‍ കോടതി തീരുമാനിച്ചത്. പ്രാഥമികാന്വേഷണത്തില്‍ തടവുകാരന് കുഞ്ഞ് വേണമെന്ന ആവശ്യം ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. മെഡിക്കല്‍ ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ആവശ്യമെങ്കില്‍ രണ്ടാഴ്ച കൂടി അനുവദിക്കാനും കോടതി ഉത്തരവിട്ടു. 

അവധി അനുവദിക്കുന്നത് തടവുകാരന്റെ ജീവന് ഭീഷണിയാണെന്നും ഇത്തരം ആവശ്യങ്ങള്‍ക്ക് അവധി അനുവദിക്കാനാവില്ലെന്നുമുള്ള ജയില്‍ അധികൃതരുടെ വാദം കോടതി തള്ളി. തടവുകാരുടെ ദാമ്പത്യ അവകാശങ്ങള്‍ക്കായി അവധി അനുവദിക്കാവുന്നതാണ്. ദാമ്പത്യബന്ധം അവകാശമാക്കി കേന്ദ്രം നിയമം പാസ്സാക്കിയിട്ടുള്ളതാണ്. 

വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്നതിനായി തടവുകാര്‍ക്ക് അവധി നല്‍കിവരുന്നുണ്ട്. രാജ്യത്തും ഇത്തരത്തില്‍ അവധി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ഇത്തരത്തില്‍ അവധി നല്‍കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും സമിതി പഠിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

അതേസമയം കുട്ടികളുണ്ടാകാന്‍ അവധി നല്‍കുവന്നതു വഴി തടവുകാരന്‍ കുടുംബവുമായി കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുമെന്നും, ഇതുവഴി കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത ഏറുമെന്നും കോടതി വിലയിരുത്തി. സിദ്ധിഖ് അലിക്ക് മതിയായ സുരക്ഷ ഒരുക്കാനും ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്