ദേശീയം

അഫ്‌സ്പ പിന്‍വലിക്കുന്നതിന് കുറിച്ച് ചിന്തിക്കാന്‍ പോലും സമയമായിട്ടില്ലെന്ന് കരസേന മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്‌സ്പ പിന്‍വലിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമായിട്ടില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സായുധസേന പ്രത്യേകാധികാര നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കേണ്ട സാഹചര്യം പോലുമായിട്ടില്ലെന്നാണ് കരസേന മേധാവിയുടെ പ്രതികരണം. 

അതിര്‍ത്തി മേഖലയിലെ സംഘര്‍ഷങ്ങള്‍ നേരിടാന്‍ സൈന്യത്തെ അഫ്‌സ്പ സഹായിക്കുന്നു. കശ്മീരില്‍ ഉള്‍പ്പെടെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍ കൊണ്ടുവരുന്ന സൈനീക നടപടികളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറയുന്നു. 

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സൈന്യത്തിന്  മികച്ച പാരമ്പര്യമാണുള്ളത്. അഫ്‌സ്പയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കരസേന മേധാവി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്