ദേശീയം

തൊട്ടടുത്ത് കടുവകള്‍; മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യജീവികള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെയും കൊന്ന് തിന്നുന്നതിന്റെയുമെല്ലാം വാര്‍ത്തകള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കാറുള്ളതാണ്. ഇത്തരം വാര്‍ത്തകള്‍ അല്‍പം ഭീതിയോടെ മാത്രമേ വായിക്കാനുമാകു. ഈ അവസ്ഥയില്‍ തൊട്ടടുത്ത് ഒരു കടുവ വന്ന് നിന്നാല്‍ എന്തീയും? മഹാരാഷ്ട്രയിലെ തടോബ അന്ധാരി വന്യജീവി സങ്കേതത്തിന് സമീപമാണ് സംഭവം.

വന്യജീവി സങ്കേതത്തിന് നടുവിലൂടെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബൈക്ക് യാത്രക്കാരുടെ മുന്നിലേക്ക് കടുവ വന്ന് കയറുകയായിരുന്നു. അതും ഒന്നല്ല രണ്ട് കടുവകള്‍. ഇവ രണ്ടും ബൈക്കിന് മുന്നിലും പിന്നിലുമായി നിലയുറപ്പിക്കുകയും ചെയ്തു. ബൈക്ക് യാത്രക്കാരെ കടുവകള്‍ നന്നായി പേടിപ്പിച്ചെങ്കിലും ഇവ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ മടങ്ങി. ബൈക്ക് യാത്രികര്‍ കടുവയെ യാതൊരു തരത്തിലും പ്രകോപിപ്പിക്കാതിരുന്നതും തുണയായി.

കടുവയും ബൈക്ക് യാത്രക്കാരും ഒന്നിച്ചുള്ള 18 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരുടെ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. ബൈക്ക് യാത്രക്കാര്‍ക്ക് തൊട്ട്മുന്‍പില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി