ദേശീയം

കാസ്ഗഞ്ച് വര്‍ഗീയ സംഘര്‍ഷം: ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയ  മുഖ്യപ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ കാസ്ഗഞ്ച് വര്‍ഗീയ സംഘര്‍ഷത്തിന്  ഇടയാക്കിയ കൊലപാതകക്കേസിലെ മുഖ്യ പ്രതി പിടിയില്‍. 23 വയസ്സ് പ്രായമുളള ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി സലീം ജാവേദിനെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സലീമിന്റെ രണ്ട് സഹോദരന്‍മാര്‍ക്കും മറ്റു പതിനേഴ് പേര്‍ക്കുമെതിരെ  കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. 

കേസില്‍ പ്രതികളായ മറ്റുളളവരെ അറസ്റ്റ് ചെയ്യുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കി വരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം സലീം ഒളിവിലായിരുന്നു. ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്കും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു

വെളളിയാഴ്ച റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് ചന്ദന്‍ ഗുപ്ത മരിച്ചത്. തുടര്‍ന്ന് ഇരുവിഭാഗം ആളുകള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'