ദേശീയം

ത്രിപുര പിടിക്കാന്‍ വന്‍ നിരയുമായി ബിജെപി; മോദിയെത്തുന്നത് രണ്ടുതവണ

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ഫെബ്രുവരി 18ന് നടക്കുന്ന ത്രിപുര  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ സംസ്ഥാനത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് മോദിയുടെ തെരഞ്ഞടുപ്പ് റാലികള്‍. 8ന് രണ്ട് തെരഞ്ഞെടുപ്പ് റാലികളിലും, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന പതിനഞ്ചിന് അഗര്‍ത്തലയിലെ തെരഞ്ഞടുപ്പ് റാലിയിലുമായിരിക്കും മോദി പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നാല്‍പത് നേതാക്കള്‍ പ്രചാരണത്തിനായി ത്രിപുരയിലെത്തും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ നേതാക്കളായിരിക്കും പ്രചാരണത്തിന് നേതൃത്വം നല്‍കുക. 

ബിജെപിയും ഐപിഎഫ്ടിയും സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. 51റ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 9 ഇടങ്ങൡ ഐപിഎഫ്ടിയാണ് മത്സരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ഫലം അറിയുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്