ദേശീയം

ഉത്തർപ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകൾ : യോ​ഗി ആദിത്യനാഥ് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച ഹർജിയിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.  പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്. 

യുപിയില്‍ അടുത്തിടെ 500-ലേറെ ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ 58 പേര്‍ കൊല്ലപ്പെട്ടുവെന്നും പിയുസിഎല്ലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരിഖ് ആരോപിച്ചു. ഈ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ യോ​ഗി സർക്കാരിന്സം നോട്ടീസ്സ് അയച്ചിരുന്നു. എന്നാൽ കേസിൽ കക്ഷിചേരണമെന്ന കമ്മീഷന്റെ ആവശ്യം  കോടതി അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം