ദേശീയം

'ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ല' ; ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.  ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉപദേശങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അനുസരിക്കാന്‍ ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.  

ഡല്‍ഹിക്ക് പൂര്‍ണ പദവിയില്ല എന്ന ഭരണഘടന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ വിധി. അതേസമയം ചീഫ് ജസ്റ്റിസിന്റെ വിധി കെജരിവാള്‍ സര്‍ക്കാരിന് പൂര്‍ണ തിരിച്ചടിയല്ല. ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ല. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കണം. 

ഡല്‍ഹി സര്‍ക്കാരിന് അധികാരമുള്ള വിഷയങ്ങളില്‍ താമസമില്ലാതെ, ഗവര്‍ണര്‍ തീരുമാനമെടുക്കണം.ഭരണപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ വൈകിക്കരുത്.  സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണം. ഭരണഘടനയ്ക്ക് വിധേയമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇടപെടാം. എന്നാല്‍ എല്ലാം തടസ്സപ്പെടുത്തുന്ന വ്യക്തിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുത്. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് അയക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് ജഡ്ജിമാര്‍ പ്രത്യേകം വിധി പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരും പ്രത്യേകം വിധി പറയും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തടസ്സപ്പെടുത്തുന്നുവെന്നാണ് കെജരിവാള്‍ സര്‍ക്കാരിന്റെ പരാതി. ലഫ്റ്റനന്‍ര് ഗവര്‍ണര്‍ക്ക് അനുകൂലമായാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്