ദേശീയം

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍; അമേഠിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. രണ്ടുദിവസത്തെ അമേഠി സന്ദര്‍ശനത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേള്‍ക്കുന്നതിന് രാഹുല്‍ സമയം ചെലവഴിച്ചു.ജനത ദര്‍ബാര്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനത്താണ് രാഹുല്‍ ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. പാര്‍ട്ടിയും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് സിങുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമായി ഉയര്‍ന്നുവന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍, ബിസിനസ്സ് സമൂഹം എന്നിവരുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തി. ഏപ്രിലില്‍ ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്‌സലാക്രമണത്തില്‍ വീരമൃതു വരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എ മൗര്യയ്ക്ക് രാഹുല്‍ ആദരാഞ്ജലി അര്‍പ്പിക്കും. ഇതിന് പുറമേ കര്‍ഷകരെ അഭിസംബോധന ചെയ്തും രാഹുല്‍ സംസാരിക്കും. അമേഠി- ഗൗരിഗഞ്ച് ഹൈവേയില്‍ ടല ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു