ദേശീയം

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം; കൊളീജിയത്തോടു ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ കേസുകള്‍ ബെഞ്ചുകള്‍ക്കു വീതിച്ചു നല്‍കുന്നതിനുള്ള അവകാശം ചീഫ് ജസ്റ്റിസിനു മാത്രമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ്, രണ്ടംഗ ബെഞ്ചിന്റെ വിധി.

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ വേണമെന്ന ഹര്‍ജിയിലെ ആവശ്യം, ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും തള്ളി. അറ്റോര്‍ണി ജനറല്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആശയക്കുഴപ്പവും കാലുഷ്യവും ഉണ്ടാക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരാടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.

മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയാണെന്നും കേസുകള്‍ വിഭജിച്ചുനല്‍കാന്‍ അദ്ദേഹത്തിനാണ് അധികാരമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ഇക്കാര്യത്തില്‍ മൗനം  പാലിക്കുകയാണെങ്കിലും കീഴ് വഴക്കവും മുന്‍ വിധികളും ഉദ്ധരിച്ചാണ് ബെഞ്ച് ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു