ദേശീയം

28കാരന്റെ കൊലയാളിയെ ആള്‍ക്കൂട്ടം ടെറസില്‍ നിന്ന് തള്ളിയിട്ടു; തടയാന്‍ശ്രമിച്ച പൊലീസുകാരനെയും താഴേക്കുന്തിയിട്ടു 

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: 28കാരനെ വെടിവെച്ചു കൊന്നതിനുശേഷം ഒളിച്ചിരുന്ന കൊലയാളിയെ ആള്‍ക്കൂട്ടം പിടികൂടി ടെറസില്‍ നിന്ന് താഴെയ്ക്ക് തള്ളിയിട്ടു. തടയാനെത്തിയ പൊലീസുകാരനെയും ഇവര്‍ താഴേക്കുന്തിയിട്ടു. 11ഒാളം പൊലീസുകാര്‍ക്കും സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബീഹാറിലെ നളന്ദയിലാണ് സംഭവം.

കൊലപാതകത്തിനുശേഷം ഒരു വീടിനുള്ളില്‍ കയറി ഒളിച്ചിരുന്ന കൊലയാളിയെ ഒരു കൂട്ടം ആളുകള്‍ചേര്‍ന്ന്‌ കണ്ടുപിടിക്കുകയായിരുന്നു. ഇയാളെ അതിക്രൂരമായി മര്‍ദ്ദിച്ചശേഷം ടെറസില്‍ നിന്ന് തള്ളിയിട്ടു. ആളുകളെ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാരനെയും ഇവര്‍ തള്ളിയിടുകയായിരുന്നു. സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിനിടയില്‍ 11ഓളം പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആറ് മാധ്യമപ്രവര്‍ത്തകരെയും ജനം ആക്രമിച്ചു. 

സംഭവത്തില്‍ 9പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങളോളം കത്തിനശിപ്പിച്ച ഇവര്‍ വളരെയധികം അക്രമാസക്തരായിരുന്നു. ഇതേതുടര്‍ന്ന് സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു