ദേശീയം

ആന്ധ്രയിലും 'അതിവേഗം' ഉമ്മന്‍ചാണ്ടി: മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു. ആന്ധ്രയുടെ ചുമതലയേറ്റ ശേഷം എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കിരണ്‍കുമാര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നു റെഡ്ഡി. സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണ് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് 2014ല്‍ കോണ്‍ഗ്രസ് വിട്ടത്. ജയ് സമൈക്യാന്ധ്ര എന്ന പാര്‍ട്ടി സ്ഥാപിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. 

ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കിരണ്‍കുമാര്‍ റെഡ്ഡി അടക്കമുള്ള ചര്‍ച്ചയും നടത്തിയിരുന്നു.  ആന്ധ്രയിലെ പ്രമുഖ പാര്‍ട്ടികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിനോടും തെലുങ്ക് ദേശം പാര്‍ട്ടിയോടും സഖ്യസാധ്യതകള്‍ തേടി ഉമ്മന്‍ചാണ്ടി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ