ദേശീയം

ആ സമയത്ത് അവര്‍ക്കൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നു?; ഭാട്ടിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന പന്ത്രണ്ടാമനെ തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുറത്തുനിന്നുള്ള ഒരാളുടെ സാന്നിധ്യമുണ്ടെന്ന് സൂചന. കൂട്ട മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇതിലെ ദുരൂഹത മാറ്റാന്‍ പൊലീസിനായിട്ടില്ല. മോക്ഷപ്രാപ്തിക്കു വേണ്ടിയാണ് ആത്മഹത്യ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് സംഘം ഉറപ്പിക്കുന്നുണ്ടെങ്കിലും അതിന് പ്രേരക ശക്തിയായ ആള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. 

സംഭവത്തിനു പിന്നില്‍ പന്ത്രണ്ടാമന്‍ ഉണ്ട് എന്ന കാര്യത്തില്‍ ബന്ധുക്കളും നിര്‍ണായക മൊഴി നല്‍കിയതായാണു സൂചന. സംഭവത്തെ മന്ത്രവാദത്തില്‍ തളച്ചിടാതെ പുതിയ അന്വേഷണം വേണമെന്ന അപേക്ഷയും ബന്ധുക്കള്‍ പൊലീസിനു കൈമാറി. കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണാനിരിക്കുകയാണ് ഇവര്‍. ജൂലൈ ഒന്നിനാണ് ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. അങ്ങനെ സംഭവിക്കാത്തതാണ്. തുറന്നുകിടക്കുന്ന ഗേറ്റിലൂടെയാണ് അയല്‍വാസികളിലൊരാള്‍ രാവിലെ അകത്തു കയറിയതും 11 പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതും. ഇതാണു പന്ത്രണ്ടാമന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തെളിവായി ബന്ധുക്കള്‍ പറയുന്നത്. കൂടാതെ യാതൊരു തരത്തിലുള്ള മന്ത്രവാദവുമായും ഭാട്ടിയ കുടുംബത്തിനു ബന്ധമുണ്ടായിരുന്നില്ലെന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു