ദേശീയം

എംഎല്‍എമാരുടെ അയോഗ്യത കേസ് : സ്പീക്കറുടെ റൂളിംഗിനെ എതിര്‍ത്ത മദ്രാസ് ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ സ്പീക്കറുടെ റൂളിംഗിനെ എതിര്‍ത്ത മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം സുന്ദറിന് വധഭീഷണി. എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് പ്രതികൂലമായ വിധി പറഞ്ഞ ജസ്റ്റിസ് സുന്ദറും അദ്ദേഹത്തിന്റെ കുടുംബവും ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന്, തമിഴില്‍ എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. 


വധഭീഷണി ജസ്റ്റിസ് സുന്ദര്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്ക് കൈമാറി. ചീഫ് ജസ്റ്റിസ് ചെന്നൈ പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനെ അറിയിക്കുകയും, ജസ്റ്റിസ് സുന്ദറിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. 

18 എംഎല്‍എമാരുടെ അയോഗ്യത കേസില്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ റൂളിംഗ് ശരിവെക്കുകയായിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിലെ സഹജഡ്ജി സുന്ദര്‍ ഇതിനോട് വിയോജിച്ചു. സ്പീക്കറുടെ നടപടി ശരിയല്ലെന്നും, എംഎല്‍എമാരെ അയോഗ്യരാക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു സുന്ദറിന്റെ വിധി. 

ഡിവിഷന്‍ ബെഞ്ചില്‍ വ്യത്യസ്ത വിധി ഉണ്ടായ സാഹചര്യത്തില്‍ കേസില്‍ മൂന്നാമതൊരു ജഡ്ജി കൂടി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം സത്യനാരായണയെ ആണ് മൂന്നാമത്തെ ജഡ്ജിയായി സുപ്രീംകോടതി നിയോഗിച്ചത്. ജൂലൈ 23 മുതല്‍ 27 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് ജസ്റ്റിസ് സത്യനാരായണ തീരുമാനിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത