ദേശീയം

പ്രണബിന് പിന്നാലെ രത്തന്‍ ടാറ്റയും ആര്‍എസ്എസ് മേധാവിയുമായി വേദി പങ്കിടുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് പിന്നാലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി വേദി പങ്കിടുന്നു. അടുത്ത മാസം മുംബൈയില്‍ നടക്കുന്ന പരിപാടിയിലാണ് രത്തന്‍ ടാറ്റ വേദി പങ്കിടുന്നത്.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുകയും മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 24ന് മുംബൈയില്‍ നാനാ പല്‍ക്കര്‍ സ്മൃതി സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രത്തന്‍ ടാറ്റ മോഹന്‍ ഭഗവതുമായി വേദി പങ്കിടുന്നത്. ആര്‍എസ്എസിനോട്് ആഭിമുഖ്യമുളള സന്നദ്ധ സംഘടനയാണ് നാനാ പല്‍ക്കര്‍ സ്മൃതി സമിതി.

മുംബൈയില്‍ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയ്ക്ക് സമീപമുളള കെട്ടിടത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് സ്വാന്ത്വന പരിചരണം നല്‍കുന്നതിനുളള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രത്തന്‍ ടാറ്റ ഇതിന് മുന്‍പ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്നും സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച അദ്ദേഹത്തിന് അറിയാമെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്