ദേശീയം

പ്രണയലേഖനം കൈമാറിയില്ല; ഏഴാംക്ലാസുകാരനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്ധ്രാ പ്രദേശില്‍ പെണ്‍കുട്ടിക്ക് പ്രണയലേഖനം കൈമാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കത്തിച്ചു. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയി സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. 

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് പ്രണയലേഖനം നല്‍കാന്‍ പതിനൊന്നാം ക്ലാസുകാരന്‍ ഏഴാംക്ലാസുകാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഏഴാംക്ലാസുകാരന്‍ കത്ത് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്  പെട്രോള്‍ സംഘടിപ്പിച്ച് സ്‌കൂളിലെത്തിയ പതിനൊന്നാം  ക്ലാസുകാരന്‍ ഏഴാംക്ലാസുകാരനെ അഗ്നിക്കിരയാക്കുകയായിരുന്നു. 

കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകര്‍ വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേക്കും കുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ കഴിയുന്ന കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം