ദേശീയം

പക്ഷിയുടെ മുട്ട പൊട്ടിച്ചു; അഞ്ച് വയസുകാരിയോട് വീടിന് പുറത്ത് താമസിക്കാന്‍ ആവശ്യം; ഭക്ഷണവും വെള്ളവും നിഷേധിച്ച് പഞ്ചായത്തിന്റെ ശിക്ഷ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അഞ്ച് വയസുകാരിയോട് 11 ദിവസത്തേക്ക് വീടിന് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ ശിക്ഷ. ബൂന്തി ജില്ലയിലെ ഹിന്റോളി ഗ്രാമത്തിലുള്ള ഹരിപുരയിലാണ് പക്ഷിയുടെ മുട്ട പൊട്ടിച്ചതിന് കുട്ടിക്ക് വിചിത്രമായ ശിക്ഷ വിധിച്ചത്. പക്ഷിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ പേരിലാണ് വീടിന് പുറത്തുപോയി താമസിക്കണമെന്ന് പെണ്‍കുട്ടിയോട് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. പുറത്താക്കുക മാത്രമായിരുന്നില്ല കുട്ടിക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തു. ആകസ്മികമായി വണ്ണാത്തിപ്പുള്ള് എന്ന പക്ഷിയുടെ മുട്ട പൊട്ടിച്ചതിനാണ് പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിച്ചത്.  പിന്നീട് പൊലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞ് കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചു. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ മാപ്പപേക്ഷിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ തന്റെ മകളോട് കാണിച്ചത് ക്രൂരതയാണെന്ന് കുട്ടിയുടെ പിതാവ് ദാസ് പ്രതികരിച്ചു. വീട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതോടെ കുട്ടി സന്തോഷത്തിലാണെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത