ദേശീയം

ഇസ്രായേലില്‍ വെച്ച് കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു; പുറംലോകം അറിയുന്നത് ഇപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഇസ്രായേലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ചിലായിരുന്നു സംഭവം.  എന്നാല്‍ കുമാരസ്വാമിയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഈ വിവരം അറിയാമായിരുന്നുള്ളു എന്നാണ് ഡെക്കന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. ഇസ്രായേലിലെ ജലവിതരണ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ പോയപ്പോഴായിരുന്നു ഇത്. മുതിര്‍ന്ന ജെഡിഎസ് നേതാക്കളായിരുന്നു കുമാരസ്വാമിക്ക് ഒപ്പമുണ്ടായിരുന്നത്. ഇസ്രായേലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചിട്ടും ഒരാഴ്ച കൊണ്ട് അദ്ദേഹത്തെ നാട്ടിലെത്തിക്കന്‍ സാധിച്ചിരുന്നു. 

ഇസ്രായേലില്‍ വെച്ച് കുമാരസ്വാമി ശസ്ത്രക്രീയയ്ക്ക് വിധേയമായിരുന്നു എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ കുമാരസ്വാമി മുഴുവന്‍ സമയ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി