ദേശീയം

പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ പന്തല്‍ തകര്‍ന്നുവീണു, നിരവധി പേര്‍ക്കു പരിക്ക്

സമകാലിക മലയാളം ഡെസ്ക്

മിഡ്‌നാപ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്കു പരുക്ക്. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പുരിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പന്തല്‍ തകര്‍ന്നുവീണത്.

കനത്ത മഴയെത്തുടര്‍ന്ന് കാലുകള്‍ ദുര്‍ബലമായതാണ് പന്തല്‍ തകര്‍ന്നുവീഴാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രിയെക്കാണാന്‍ തിങ്ങിക്കൂടിയവര്‍ പന്തല്‍ കാലുകളില്‍ കയറിയും തകര്‍ച്ചയ്ക്കു കാരണമായി.

പന്തല്‍ തകര്‍ന്നുവീഴാന്‍ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി. സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അദ്ദേഹം പന്തലില്‍ ഉണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. 

പരിക്കേറ്റവരില്‍ സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ബൈക്കുകളിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പശ്ചിമ ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍