ദേശീയം

51 അംഗ പ്രവര്‍ത്തക സമിതി; ആന്റണി, ഉമ്മന്‍ ചാണ്ടി, വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങള്‍, പി സി ചാക്കോ സ്ഥിരം ക്ഷണിതാവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു.  51 അംഗങ്ങളുളള പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഇടംപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി സി ചാക്കോ സ്ഥിരം ക്ഷണിതാവാകും. സമിതിയില്‍ 23  അംഗങ്ങളും 18 ക്ഷണിതാക്കളും, 10 പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടുന്നു. ഇതില്‍ അംഗങ്ങളുടെ പട്ടികയിലാണ് ആന്റണിയും ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും ഇടംപിടിച്ചത്.പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം 22ന് ചേരും.

 സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാരെ സ്ഥിരം ക്ഷണിതാക്കളായി തെരഞ്ഞെടുത്തു. 23 അംഗങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമേ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്, മോട്ടിലാല്‍ വോറ, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കളാണ് ഇടംപിടിച്ചിരിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തക സമിതി രൂപീകരിച്ചത്. പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ