ദേശീയം

എയര്‍സെല്‍ മാക്‌സിസ് അഴിമതി: പി.ചിദംബരത്തിന് എതിരെ സിബിഐ കുറ്റപത്രം; അവിശ്വാസ പ്രമയം മുന്നില്‍കണ്ട് ബിജെപി സമ്മര്‍ദ്ദത്തിലാക്കിയതെന്ന് ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ത്തി ചിദംബരത്തെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ജൂലൈ 31 കേസ് കോടതി പരിഗണിക്കും. 

വിദേശനിക്ഷേപ അനുമതിക്ക് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കുറ്റപത്രം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ടുപേര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍സെല്‍ സിഇഒ വി.ശ്രീനിവാസന്‍, എഫ്‌ഐപിബി ചെയര്‍പേഴ്‌സണ്‍ അശോക് ഝാ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 

മോദി സര്‍ക്കാര്‍ അവിശ്വാസ പ്രമേയം നേരിടാന്‍ മണിക്കൂറികള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയുടെ മുകളില്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് ചിദംബരം ആരോപിച്ചു. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ചിദംബരം മകന് വേണ്ടി അഴിമതി നടത്താന്‍ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്