ദേശീയം

മകളുടെ കല്യാണ ചെലവ് ചുരുക്കണം; ആളുകളുടെ എണ്ണം കുറയ്ക്കാന്‍ മൂന്നുവയസുകാരനായ അനന്തരവനെ തട്ടിക്കൊണ്ടുപോയി പിതാവ്

സമകാലിക മലയാളം ഡെസ്ക്

മഥുര: ഉത്തര്‍പ്രദേശില്‍ വിവാഹചെലവ് ചുരുക്കുന്നതിന് ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി.

മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലാണ് സംഭവം. കല്യാണത്തിന് പങ്കെടുക്കാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ബന്ധുവീട്ടില്‍ എത്തിയ അമനിനെയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗരൂഡ് ഗോവിന്ദ് ക്ഷേത്രത്തിന് സമീപമുളള ഒറ്റപ്പെട്ട സ്ഥലത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. 

ബന്ധുവിന്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം ലുധിയാനയില്‍ നിന്നുമാണ് അമന്‍ മഥുരയില്‍ എത്തിയത്. ബന്ധുവിന്റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയത്. മകളുടെ കല്യാണ ചെലവ്് ചുരുക്കാന്‍ അതിഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുളള പിതാവിന്റെ ശ്രമമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഈ തട്ടിക്കൊണ്ടുപോകല്‍ അച്ഛന്റെ അറിവോടുകൂടിയാണെന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ ഇയാളുടെ സഹോദരനും, സഹോദരിയുടെ മകനും കൃത്യത്തില്‍ പങ്കാളികളായതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്