ദേശീയം

രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രമന്ത്രി ഹന്‍സ്‌രാജ ഗംഗാരാം അഹിര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയ കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2017 വര്‍ഷത്തില്‍ മാത്രം രാജ്യത്തെ ആകെ 822ഓളം വര്‍ഗീയ സംഘട്ടങ്ങള്‍ അരങ്ങേറി. ഇതില്‍ 111ഓളം പേര്‍ കൊല്ലപ്പെട്ടു. 2016ല്‍ 703 സംഭവങ്ങളില്‍ 86 പേരും 2015ല്‍ 751 അക്രമങ്ങളിലായി 97 പേരും കൊല്ലപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. 

നിയമങ്ങള്‍ സംരക്ഷിക്കാനും സമാധാനം സ്ഥാപിക്കാനും സാമുദായിക മൈത്രി നിലനിര്‍ത്താനും കുറ്റവാളികള്‍ക്കെതിരേ ശക്തമായി നടപടിയെടുക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍