ദേശീയം

എംപിമാര്‍ ദത്തെടുത്ത ഗ്രാമങ്ങളില്‍ ഇനി ഫ്രീ വൈഫൈ; ഹൈസ്പീഡ്  ഇന്റര്‍നെറ്റും ഉടന്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് എംപി മാര്‍ ദത്തെടുത്ത ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

'സന്‍സദ് ആദര്‍ശ് ഗ്രാം യോജന' യില്‍ ഉള്‍പ്പെട്ട ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ ലഭിക്കുക. ഭാവിയില്‍ രാജ്യത്തെ എല്ലാ പഞ്ചയത്തിലേക്കും സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷയെന്ന് കമ്യൂണിക്കേഷന്‍വകുപ്പ് സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

'ഭാരത് നെറ്റ് പ്രോജക്ടി'ലൂടെ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്ടിക്കല്‍ കേബിളുകള്‍ വഴി ബന്ധിപ്പിക്കുന്നതിനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ കൂട്ടിയിണക്കിക്കഴിഞ്ഞു. ബാക്കി വരുന്ന ഒന്നരലക്ഷം പഞ്ചായത്തുകളെ കൂടി ബന്ധിപ്പിക്കുന്നതോടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. ഒരു ലക്ഷത്തിപതിമൂവായിരം ഗ്രാമപഞ്ചായത്തുകളില്‍ ഇപ്പോള്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.

നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍ സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി  ടവറുകള്‍ സ്ഥാപിക്കുമെന്നും പത്ത് സംസ്ഥാനങ്ങളെ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2335 മൊബൈല്‍ ടവറുകളാണ് ഈ പദ്ധതിയില്‍ സ്ഥാപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്