ദേശീയം

ഫേസ്ബുക്ക് ഇടപെട്ടു, പൊലീസ് പാഞ്ഞെത്തി, ആത്മഹത്യ പൊളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അസം: ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ജീവന്‍ വെടിയുന്നവര്‍ ഫേസ്ബുക്കിന് തീര്‍ത്ത വെല്ലുവിളി വലുതായിരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ വെറുതെ നോക്കി നില്‍ക്കാതെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഫേസ്ബുക്ക് കൊണ്ടുവന്ന ആത്മഹത്യാ അലേര്‍ട്ട് ഫലം കണ്ടു.

ഫേസ്ബുക്ക അലേര്‍ട്ടിലൂടെ അസമില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞ ഫേസ്ബുക്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

അസം പൊലീസിലെ സൈബര്‍ വിഭാഗം പെണ്‍കുട്ടിയുടെ സ്ഥലം കണ്ടെത്തി ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയേയും കുടുംബത്തേയും ഇപ്പോള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും