ദേശീയം

കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകനും ഡിഎംകെ പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. പനിയും അണുബാധയും കുറഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു. അസുഖബാധിതനായ കരുണാനിധിയെ ഡോക്ടര്‍മാരുടെ വിദഗ്ദസംഘമാണ് പരിശോധിക്കുന്നത്.

അതേസമയം അസുഖബാധിതനായി കഴിയുന്ന കരുണാനിധിയുടെ അസുഖം എത്രയും വേഗം സുഖപ്പെടട്ടെ, എല്ലാവിധ പ്രാര്‍ത്ഥനയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.  എല്ലാവിധ  സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി സ്റ്റാലിനും കനിമൊഴിക്കും ഡിഎംകെ ലീഡര്‍മാര്‍ക്കും അയച്ച ട്വിറ്റില്‍ മോദി വ്യക്തമാക്കി. കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം

ഇന്നലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം, മറ്റുമന്ത്രിമാര്‍, ഡിഎംകെ നേതാക്കന്‍മാര്‍ കരുണാനിധിയുടെ വീട്ടില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു