ദേശീയം

'കുട്ടികളെ നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, ഈ ഡാന്‍സിന് വിടരുത്' ;  വൈറലായ കി കി ഡാന്‍സിനെതിരെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ കി കി ഡാന്‍സിനെതിരെ യു പി പൊലീസിന്റെ മുന്നറിയിപ്പ്.  ഓടുന്ന വണ്ടിയില്‍ നിന്നും ചാടിയിറങ്ങി  ഡാന്‍സ് ചെയ്ത ശേഷം തിരികെ വണ്ടിയിലേക്ക് ചാടിക്കയറി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ് കി കി ഡാന്‍സിന്റെ രീതി. മുംബൈ പൊലീസും കി കി ഡാന്‍സിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.

 'കി കി നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ നിങ്ങള്‍ക്കവരെ ജീവനാണ് എന്ന് അറിയാം. ഈ  അപകടം പിടിച്ച കളിയുടെ ചലഞ്ചിലൊഴികെ മറ്റുള്ള എല്ലാത്തിലും അവരോടൊപ്പം നിന്നോളൂ' എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ യുപി പൊലീസ് വ്യക്തമാക്കിയത്. കി കി ഡാന്‍സ് വരുത്തുന്ന അപകടത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ഡാന്‍സ് കളിച്ച പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുന്ന വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

 ജൂലൈ 26 ന് മുംബൈ പൊലീസും സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കി കി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  അങ്ങേയറ്റം അപകടം പിടിച്ച ചലഞ്ചാണ് ഇതെന്നും ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി