ദേശീയം

63 കാരന്‍ 'റോമിയോ'ക്ക് കാമുകിമാര്‍ അഞ്ച് ; അവരെ സന്തോഷിപ്പിക്കാന്‍ കവര്‍ച്ച തൊഴിലും, ഒടുവില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നിരവധി മോഷണക്കേസുകളിലെ പ്രതി ഒടുവില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി. 63 കാരനായ ഡല്‍ഹി സ്വദേശി ബന്ധുറാം സിംഗ് എന്ന മോഷ്ടാവാണ് പൊലീസിന്റെ പിടിയിലായത്. ഡല്‍ഹിയിലെ സറായി റോഹില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്‌ടോപുകളും, എല്‍.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 

63 കാരനായ ബന്ധുറാമിന്റെ മോഷണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രായം 63 ആയെങ്കിലും ബന്ധു റാം ഒരു റോമിയോയാണ്. അഞ്ച് കാമുകിമാരാണ് അയാള്‍ക്കുള്ളത്. അവരാകട്ടെ 20 നും 40 നും ഇടയിലുള്ളവരും. അവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ബന്ധു റാം സിംഗ് കവര്‍ച്ച നടത്തിയിരുന്നത്. കാമുകിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ ശേഷം അവശേഷിക്കുന്ന മോഷണവസ്തുക്കള്‍ വിറ്റ് ഇയാള്‍ സുഖലോലുപതയോടെ ജീവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അഞ്ച് കാമുകിമാരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന ബന്ധുറാം, കാമുകിമാര്‍ പരസ്പരം അറിയാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. സ്ഥിരമായി വ്യായാമം ചെയ്യുകയും, തലമുടി കറുപ്പിക്കുകയും ചെയ്തിരുന്ന ബന്ധുറാമിന്റെ യഥാര്‍ഥ പ്രായവും കാമുകിമാര്‍ക്ക് അറിയുമായിരുന്നില്ല. 

കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാള്‍ക്ക് മോഷണം സ്ഥിരം തൊഴിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ സറായി റോഹില്ലയിലെ ഒരു ഫാക്ടറിയില്‍ നിന്ന്  രണ്ട് ലാപ്‌ടോപുകളും ടിവിയും 60000 രൂപയുമാണ് ബന്ധുറാം മോഷ്ടിച്ചത്. സംഭവത്തില്‍ കേസെടുത്ത സറായി റോഹില്ല പൊലീസ്, ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുറാം അറസ്റ്റിലാകുന്നത്. കവര്‍ച്ച ചെയ്തത് താനാണെന്ന് ബന്ധു റാം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ