ദേശീയം

മറുപടി നാഗ്പൂരില്‍ പറയാം: ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വിവാദത്തില്‍ പ്രണബ് മുഖര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചതിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. തനിക്ക് പറയാനുള്ളത് എന്തായാലും അത് നാഗ്പൂരില്‍ പറയാമെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. തനിക്ക് ധാരാളം ഫോണ്‍ കോളുകളും കത്തുകളും ലഭിച്ചുവെന്നും എന്നാല്‍ ഇതുവരെയും ഒന്നിനോടും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

രമേശ് ചെന്നിത്തലയും ജയറാം രമേശും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് പ്രണബ് മുഖര്‍ജിക്ക് കത്തയച്ചിരുന്നു. 

ഏഴിനാണ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. ആര്‍എസ്എസ് പ്രചാരക് ക്യാമ്പിന് അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിക്കുകയായിരുന്നു. രണ്ടു ദിവസമാണ് അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനത്ത് തങ്ങുക. 

എല്ലാവര്‍ഷവും നടത്തുന്ന ഇത്തരം പരിപാടികൡല്‍ രാജ്യത്തെ പ്രമുഖ വ്യക്തികളെ ക്ഷണിക്കാറുണ്ടെന്നും ഇത്തവണ പ്രണബിനെയാണ് ക്ഷണിച്ചതെന്നും ആര്‍എസ്എസിന് ആരുമായും ശത്രുതയില്ല എന്നുമാണ് ആര്‍എസ്എസ് ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു