ദേശീയം

തോല്‍വി തിരിച്ചടിയെന്ന് സമ്മതിച്ച് ബിജെപി, അധികാരത്തില്‍ എത്താന്‍ പുതിയ സഖ്യസാധ്യതകള്‍ തേടും

സമകാലിക മലയാളം ഡെസ്ക്

പനാജി: അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തോല്‍വി ബിജെപിയെ ബാധിച്ചതായി സമ്മതിച്ച് കേന്ദ്രമന്ത്രി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിക്കുന്നതിന്റെ സാധ്യത തേടുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലം മുതല്‍ വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുളള ആത്മാര്‍ത്ഥമായ ശ്രമം ബിജെപി നടത്തിവരുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേത്. അതുകൊണ്ടുതന്നെ സഖ്യകക്ഷികള്‍ തങ്ങളുടെയൊപ്പം തുടരണമെന്നാണ് പാര്‍ട്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ സഖ്യകക്ഷികള്‍ വേണമെന്ന ആലോചന പാര്‍ട്ടിയില്‍ ശക്തമായാല്‍, ഇക്കാര്യവും ബിജെപി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര ഉള്‍പ്പെടെ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ്് തോല്‍വികള്‍ ബിജപിയെ ബാധിച്ചിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്.  എങ്കിലും പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ കൈകോര്‍ത്ത് സൃഷ്ടിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ നേരിടാന്‍ തോല്‍വി ബിജെപിക്ക് പാഠമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ