ദേശീയം

സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന്  സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റിനെ ചമുതലപ്പെടുത്തി. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ത്രിപുരയില്‍ ബിജെപി ജയിച്ചതോടെ കേരളമാണ് അടുത്ത ലക്ഷ്യം കേരളമാണെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ആദ്യപടിയാണ് ചെങ്ങന്നൂര്‍ എന്നായിരുന്നു ബിജെപിയുടെ പ്രചാരണം. അതിന് തടയിടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതാണ് ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു

ഈ തെരഞ്ഞടുപ്പില്‍ യുഡിഎഫ് തിരിച്ചുവരുമെന്ന് കരുതിയിരുന്നു. എല്ലാ കക്ഷികളെയും കൂടെനിര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജാതിമത  ശക്തികളെ കൂടെ നിര്‍ത്താന്‍ ശ്രമം നടന്നു. ഒപ്പം കുത്തക മാധ്യമങ്ങളും ഈരണ്ട് കക്ഷികളെ സഹായിച്ചതായും കോടിയേരി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി