ദേശീയം

ഞങ്ങളാണ് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികള്‍: ശിവസേന

സമകാലിക മലയാളം ഡെസ്ക്

ങ്ങളാണ് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളെന്ന് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തിന് ആവശ്യമില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിനേയോ ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയേയോ ആവശ്യമുണ്ടെന്ന്   ശിവസേന എംപി സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

ശിവസേനയാണ് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി. ശിവസേനയുടെ സമൂലമായ ഹിന്ദുത്വ ആശയം ബിജെപിക്ക് പ്രശ്‌നമുണ്ടാക്കുന്നതാണെന്ന് ലേഖനത്തില്‍ സഞ്ജയ് പറയുന്നു. പലഘാര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയെ ബിജെപി പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത വാക്കുകളുമായി ശിവസേന രംഗത്ത് വന്നിരിക്കുന്നത്. 

ശിനവസേനയ്‌ക്കൊപ്പം അധികാരത്തില്‍ത്തുടര്‍ന്ന് തങ്ങളുടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തി. ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചാണെന്നും സഞ്ജയ് ആരോപിച്ചു. നൂറ് സ്ഥലങ്ങളിലെങ്കിലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയം നീട്ടണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇതേ ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നും സഞജയ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു