ദേശീയം

തോല്‍വികള്‍ക്ക് കാരണം യോഗിയെ മുഖ്യമന്ത്രിയാക്കിയത്; തുറന്നടിച്ച് യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പുകളിലേറ്റ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ കലാപക്കൊടി ഉയര്‍ത്തി ഉത്തര്‍പ്രദേശ് മന്ത്രി. തോല്‍വിക്ക് കാരണം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതാണെന്ന് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു. 

ബിജെപിയുടെ തെറ്റായ മുഖ്യമന്ത്രി തെരഞ്ഞെടുപ്പാണ് അടിക്കടി ഏല്‍ക്കുന്ന പരാജയങ്ങള്‍ക്ക് കാരണം എന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവായ ഓംപ്രകാശ് പറയുന്നു. ആദിത്യനാഥിനെ സ്ഥിരം വിമര്‍ശിക്കുന്ന നേതാനാണ് ഇദ്ദേഹം. കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതില്‍ പിന്നാക്കവിഭാഗങ്ങള്‍ അസന്തുഷ്ടരാണെന്നും അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ഓംപ്രകാശ് പറയുന്നു. 

മൗര്യയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി. പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചത് കേശവ് പ്രസാദ് മൗര്യ മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷയിലാണ്. ഇതിനെതിരെയുള്ള ജനങ്ങളുടെ രോഷമാണ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രകടമായതെന്നും ഓംപ്രകാശ് പറയുന്നു. 

ഉത്തര്‍പ്രദേശില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. കൈരാനയിലും നൂര്‍പൂരിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരറഖ്പൂരിലും കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും ബിജെപി പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്