ദേശീയം

പുതിയ കാര്‍ വേണ്ട; മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടേണ്ട; ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ പുതിയ കാര്‍ വാങ്ങരുതെന്നും നിലവിലെ കാര്‍ നവീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമന്തിരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിനും വിലക്കുണ്ട്. മന്ത്രിമാര്‍ മാത്രമല്ല മറ്റുവകുപ്പുകളും ഈ വര്‍ഷം പുതിയ കാര്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ലേണുകള്‍ എഴുതിതള്ളുന്നതുള്‍പ്പടെ കര്‍ഷകക്ഷേമ നടപടികള്‍ കൈക്കൊള്ളുന്ന  സാഹചര്യത്തിലാണ് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്