ദേശീയം

മോദി സര്‍ക്കാരിന് പിന്തുണ തേടി അമിത് ഷാ രത്തന്‍ ടാറ്റാ, ലതാ മങ്കേഷ്‌കര്‍, മാധൂരി ദീക്ഷിതിനെ കാണും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി ഭരണത്തെക്കുറിച്ചു സംവദിച്ചും പിന്തുണ തേടിയുമുള്ള യാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ബുധനാഴ്ച വ്യവസായി രത്തന്‍ ടാറ്റയെയും, പാട്ടുകാരി ലതാ മങ്കേഷ്‌കറെയും നടി മാധുരി ദീക്ഷിതിനെയും കാണും. സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.

ഇവരെ കൂടാതെ മുംബൈയിലെത്തുന്ന അമിത് ഷാ വ്യാഴാഴ്ച  ഒളിമ്പ്യന്‍ മില്‍ഖാ സിംഗുമായും കൂടിക്കാഴ്ച നടത്തും. രാജ്യത്തു വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ടു പിന്തുണ തേടാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിമാരും തുടങ്ങി പഞ്ചായത്ത് അംഗങ്ങള്‍വരെ നാലായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കാളികളാകും.

പരിപാടിക്കു തുടക്കമിട്ട ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ക്രിക്കറ്റ് താരം കപില്‍ദേവിനു പിന്നാലെ കഴിഞ്ഞദിവസം ബാബാ രാംദേവിനെയും സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും നേതാക്കളും സമാന്തരമായി പരിപാടിയുടെ ഭാഗമായി കഴിഞ്ഞു.

2019 തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു സമൂഹത്തില്‍ സ്വാധീന ശക്തിയുള്ള ഒരു ലക്ഷം പേരെ നേരില്‍ കാണുകയെന്നതാണ് ബിജെപി തന്ത്രം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി. ഇതിനായി പ്രത്യേക ലഘുപുസ്തകവും തയാറാക്കിയിട്ടുണ്ട്. അമിത് ഷാ 50 പേരെയാണ് നേരില്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി