ദേശീയം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തി; വിവാദങ്ങള്‍ക്കുളള മറുപടി നാളെ

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കേ, ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തി.

വൈകുന്നേരം അഞ്ച് മണിയോടെ നാഗ്പുര്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആഘോഷത്തോടെ സ്വീകരിച്ചു. നാളെയാണ് ആര്‍.എസ്.എസ് ആസ്ഥാനത്ത് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടി നടക്കുന്നത്.

നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്. രണ്ടു വര്‍ഷത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. 800 ഓളം പേരെയാണ് പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യുക.

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും നാഗ്പുരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്