ദേശീയം

എസി വര്‍ക്ക് ചെയ്തില്ല; അപായച്ചങ്ങല വലിച്ച് യാത്രക്കാരുടെ പ്രതിഷേധം; ഗതാഗതം മുടങ്ങിയത് മണിക്കൂറുകള്‍

സമകാലിക മലയാളം ഡെസ്ക്

മാല്‍ഡ: ട്രയിനില്‍ എസി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് അപായച്ചങ്ങല വലിച്ച് യാത്രക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ബംഗാളിലെ മാല്‍ഡ സ്റ്റേഷനിലാണ് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രയിന്‍ പിടിച്ചിട്ടത്. ബ്രഹ്മപുത്ര മെയിലില്‍ ഇന്ന് രാവിലെയാണ് സംഭവം. 

ഇന്ന് രാവിലെ നാലുമണിക്ക് മാല്‍ഡ ടൗണില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ ചെയിന്‍ വലിച്ച് പ്രതിഷേധിച്ചത്. എസി കോച്ചുകളില്‍ ഒന്നും  തന്നെ എസി വര്‍ക്കു ചെയ്യുന്നില്ലെന്നായിരുന്നു യാത്രക്കാരുടെ ആരോപണം. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് കോച്ചുകളിലെ എസി റിപ്പയര്‍ ചെയ്ത ശേഷം എട്ടുമണിയോടെയാണ് ട്രയിന്‍ സ്‌റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയത്.

റെയില്‍വെയുടെ കെടുകാര്യസ്ഥതയാണ് അനാസ്ഥയ്ക്ക് കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ