ദേശീയം

സഹോദരനെ കൊല്ലാന്‍ ശ്രമിച്ചത് യോഗിയുടെ താമസ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ വച്ച്: ഡോ. കഫീല്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പുര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങുകയായിരുന്ന ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍നിന്ന് അഞ്ഞുറു മീറ്റര്‍ മാത്രം അകലെ വച്ചാണ് തന്റെ സഹോദരനു നേരെ വധശ്രമമുണ്ടായതെന്ന് ഡോ. കഫീല്‍ ഖാന്‍. ഇത്തരം അക്രമങ്ങളിലൂടെ താന്‍ ആര്‍ക്കു മുന്നിലും മുട്ടുമടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോ. കഫീല്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കുട്ടികളുടെ കൂട്ടമരണത്തിലൂടെ ആദിത്യനാഥ് സര്‍ക്കാരിന്റെ കണ്ണിലെ കരടായ ആളാണ് ഡോ. കഫീല്‍ ഖാന്‍. കുട്ടികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയ കഫീല്‍ ഖാനെ, മരണത്തിന്റെ ഉത്തരവാദിയെന്നു കുറ്റപ്പെടുത്തി ജയിലില്‍ അടച്ച നടപടി ഏറെ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ഇന്നലെയാണ് കഫീല്‍ ഖാന്റെ സഹോദരന്‍ കസീഫ് ജമാലിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. വൈക്കിലെത്തിയ രണ്ടു പേര്‍ കസീഫിനു നേരെ വെടിവയ്ക്കുകയായിരുന്നു.

സഹോദരന്റെ ശരീരത്തില്‍നിന്നു വെടിയുണ്ടകള്‍ നീക്കം ചെയ്തതായി കഫീല്‍ ഖാന്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വധിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അക്രമികള്‍ വെടിയുതിര്‍ത്തിരിക്കുന്നത്. ആരാണ് വെടിവച്ചതെന്ന് തനിക്കറിയില്ല. എന്നാല്‍ യുപി മുഖ്യമന്ത്രി തങ്ങിയ ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍നി്‌നിന്ന് അഞ്ഞൂറു മീറ്റര്‍ മാത്രം അകലെ വച്ചാണ് ഈ സംഭവമുണ്ടായത്. ഇതാണ് ഇവിടത്തെ ക്രമസമാധാന നില- കഫീല്‍ ഖാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്